MISSION   DEPARTMENT

2016 ആഗസ്റ്റ് മാസം ചർച്ച് ഓഫ് ഗോഡ് അഹ്മദി കുവൈറ്റിന്റെ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹരിയാനയിലെ 'പൽവൽ' കേന്ദ്രീകരിച്ച് പ്രഥമ  സഭാ പ്രവർത്തനം 2016 സെപ്റ്റംബർ മാസത്തിൽ തുടങ്ങി. ശൈശവാവസ്ഥ പിന്നിട്ട ഈ പ്രവർത്തനം ഇന്ന് വളർച്ചയുടെ പാതയിലാണ്. സഭാ കൂടിവരവും,വിവിധ സുവിശേഷീകരണ പ്രവർത്തനങ്ങളും പൽവൽ കേന്ദ്രമായി വളരെ അനുഗ്രഹമായ നിലയിൽ നടന്നുവരുന്നു. കൂടാതെ 2018 ഏപ്രിൽ മാസത്തിൽ പൽവലിൽ CBSE സിലബസിൽ, സീയോൻ കിഡ്സ് എന്ന പേരിൽ സ്‌കൂളിന്റെ പ്രവർത്തനം ആരംഭിക്കുവാൻ സർവ്വശക്തൻ കൃപ ചെയ്തു. പത്തോളം കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. 

2017 ജനുവരി മാസത്തിൽ പശ്ചിമ ബംഗാളിലെ അലിപൂരിലും, അരിയദാഹയിലും സഭാപ്രവർത്തനങ്ങൾക്ക് രൂപം നൽകുവാനും സാധിച്ചു. ഇന്ന് സഭയുടെ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നു സഭാ കൂടിവരവുകളും, ഒരു സ്‌കൂളും മികവാർന്ന നിലയിൽ പ്രവർത്തിക്കുന്നു.

മറ്റ് പ്രവർത്തനങ്ങൾ.

2018 മെയ് മാസത്തിൽ കേരളത്തിലെ 14 ജില്ലകളിലും പരസ്യയോഗങ്ങളും,ലഹരിവിമുക്ത സന്ദേശ യാത്രയും മിഷൻ പ്രവർത്തനങ്ങളുടെ ആഭിമുഖ്യത്തിൽ നടന്നു. തെരഞ്ഞെടുത്ത 140 സ്ഥലങ്ങളിൽ യോഗങ്ങൾ ക്രമീകരിക്കുകയും നൂറു കണക്കിന് ആളുകൾക്ക് ദൈവവചനം കേൾക്കുവാൻ ഇടവരുകയും ചെയ്തു.

കൂടാതെ കോഴിക്കോടിന്റെ തെരുവീഥികളിൽ ഒരു നേരത്തെ ഭക്ഷണത്തിന് ക്ലേശം അനുഭവിക്കുന്നവർക്ക് ആഴ്ചയിൽ ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം സൗജന്യമായി വിതരണം ചെയ്തുവരുന്നു..

പാസ്റ്റർ എബി റ്റി. ജോയിയുടെയും സഭാ കമ്മറ്റിയുടെയും നേതൃത്വത്തിൽ ബ്രദർ സൈമൺ ഈപ്പച്ചൻ മിഷൻ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നു