ഞാൻ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല
1984 കാലഘട്ടം മുതൽ കുവൈറ്റിലെ സുപ്രധാന ജനവാസകേന്ദ്രത്തിൽ നിന്ന് കുറച്ചകലെ മാറിയുള്ള ഫാഹീൽ മേഖലയിൽ ദൈവാത്മപ്രേരിതമായ ചില ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥനയുടെയും പ്രവർത്തിയുടെയും ഫലമായി അഹമ്മദി ദൈവസഭക്കു തുടക്കം കുറിക്കുകയായിരുന്നു. എളിയ തുടക്കത്തെ ആദരിച്ച ദൈവത്തിനു നന്ദി.
ജോലിതേടി കുവൈറ്റിലെ ഫാഹീൽ മേഖലയിൽ എത്തിയ ദൈവമക്കൾ ആഴ്ച തോറും സിറ്റിയിലെ ആരാധനകളിൽ പോയ്‌കൊണ്ടിരിക്കവേ ബ്രദർ വില്യം ഡാനിയേലും കുടുംബവും ദൈവവചന പഠനത്തിനായി ഭവനം തുറന്നു കൊടുത്തതു ഇവിടുത്തെ പ്രവർത്തനത്തിന് അടിക്കല്ലിടുകയായിരുന്നു . അന്ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുവൈറ്റ് സഭയുടെ സെക്രട്ടറി ആയിരുന്ന ബ്രദർ തമ്പി ശങ്കരമംഗലം (ഇപ്പോൾ പാസ്റ്റർ തോമസ് മാത്യു ) മരണാനന്തര ജീവിതം എന്ന വിഷയത്തിലധികരിച്ചു നടത്തിയ വചനപഠനപരമ്പരകൾ കൂട്ടായിമയിലേക്ക് ജനത്തെ ആകർഷിച്ചു .അനേകർ ലോക മോഹങ്ങളെ വിട്ടു ദൈവാത്മാവിനു കീഴടങ്ങി വചനം അനുസരിക്കാൻ തുടങ്ങി . ഇതിനെ തുടർന്ന് ദൈവ ദാസൻ വില്യം ഡാനിയേലിന്റെ ഭവനം ആരാധനയ്‌ക്കും പ്രാർത്ഥനയ്ക്കും വേദിയാവുകയായിരുന്നു .കർത്താവിൽ പ്രിയ സഹോദരൻ രാജൻ പീറ്ററും ചില കൂട്ട് സഹോദരന്മാരും അഹോരാത്രം അധ്വാനിച്ചതും പിന്തുണനൽകിയതും മറക്കാനാവാത്തതാണ് . പാസ്റ്റർ എബ്രഹാം തോമസ് (തമ്പി പാസ്റ്റർ ,അമേരിക്ക ), പാസ്റ്റർ കെ .എ . ഉമ്മൻ (തിരുവല്ല ) എന്നിവരുടെ നേതൃത്വത്തിൽ ഇക്കാലത്തു കൂട്ടായ്മ്മ വളർന്നു കൊണ്ടിരുന്നു.
ഇറാക്ക് അധിനിവേശവും പാലായനവും
സഭാപ്രവർത്തനത്തിൻറെ ശൈശവാവസ്തയിൽ തന്നെ 1990 ലെ ഇറാക്ക് അധിനിവേശത്തിന്റെ ആഘാതത്തിൽ സഭാ പ്രവർത്തനത്തിന് വിരാമമിട്ടു . ഒപ്പം സ്വപ്‌നങ്ങൾ എല്ലാം ബാക്കിയാക്കി എല്ലാവരോടുമൊപ്പം ദൈവ ജനങ്ങളും പാലായനം ചെയ്യേണ്ടിവന്നു
രാജ്യത്തിൻ്റെ സ്വാതന്ത്ര്യവും ദൈവജനത്തിൻ്റെ മടങ്ങി വരവും
കുവൈറ്റിൻ്റെ മണ്ണിൽനിന്നുള്ള ഇറാഖിൻ്റെ പിൻവാങ്ങലിനുശേഷം വീണ്ടും ദൈവമക്കൾ മടങ്ങിയെത്തി, പൂർവ്വകാലസ്മരണകൾ അയവിറക്കി വീണ്ടും ഒത്തുകൂടി. 1992 മെയ് മാസം 18നു ബ്രദർ എബനേസർ നോബിളിൻ്റെ ഭവനത്തിൽ വീണ്ടും ദൈവവചന പഠനത്തിനു തുടക്കം കുറിച്ചു. അതുനിമിത്തം അനേകർ കൃപയിലേക്കാനയിക്കപ്പെട്ടു.
1993 ൻ്റെ പ്രാരംഭത്തിൽത്തന്നെ ബ്രിട്ടീഷ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന ബ്രദർ ജെക്കബിൻ്റെ സ്വാധീനത്തിൽ സെന്റ് പോൾസ് അഹമ്മദി പള്ളിയിൽ വ്യാഴാഴ്ച ദിവസം 4 : 30 മുതൽ 6 മണിവരെ സൺഡേസ്കൂളിനായി അവസരം കിട്ടുകയു൦ ചെയ്‌തു. 1993 ൽ ബ്രദർ എബനേസർ നോബിളിൻ്റെ ഭവനത്തിൽവെച്ചു ഒരു വ്യാഴാഴ്ച ദിവസം പാസ്റ്റർ എബ്രഹാം തോമസ്, ബ്രദർ കെ. എ. ഉമ്മൻ, ബ്രദർ തോമസ് മാത്യു ശങ്കരമംഗല൦ എന്നിവരുടെ സാനിധ്യത്തിൽ ഇന്ന് കൂടിവരുന്ന സഭ പ്രാർത്ഥിച്ചു തുടക്കംകുറിച്ചു. തുടർന്ന് പാസ്റ്റർ എബ്രഹാം തോമസിൻ്റെ അദ്ധ്യക്ഷതയിൽ വില്യ൦ ദാനിയേൽ സെക്രട്ടറിയായും, ബ്രദർ മാത്യു ജോസഫ്, ബ്രദർ സണ്ണി ജോസഫ്, ബ്രദർ എബനേസർ നോബിൾ , ബ്രദർ തോമസ് കെ ഉണ്ണുണ്ണി എന്നിവർ അ൦ഗങ്ങളായ കമ്മിറ്റി നിലവിൽ വന്നു.
1994 ൽ സഭയിലെ അ൦ഗമായ സിസ്റ്റർ പുഷ് പ വില്യ൦സ് കെ. ഒ. സി സ്റ്റാഫ് എന്ന പരിഗണനയിൽ സെന്റ് പോൾസ് അഹമ്മദി പള്ളിയിൽ വ്യാഴാഴ്ച രാത്രി 8 മണിക്ക് ആരാധനക്കു സൗകര്യ൦ അനുവദിച്ചുകിട്ടിയതു മറ്റൊരു നാഴികക്കല്ലായി. 1994 ൽ ദൈവസഭയുടെ കേരള സ്റ്റേറ്റ് നേതൃത്വ൦ പാസ്റ്റർ ജി. അലക്സ് നെ പൂർണസമയ പാസ്റ്റർ ആയി നിയമിച്ചു.
അതുവരെ ബ്രദർ തോമസ് മാത്യു ശങ്കരമംഗല൦, ബ്രദർ കെ. എ. ഉമ്മൻഉം ഇവിടുത്തെ കൂട്ടായ്മകൾക്ക് നേതൃത്വം നൽകുകയും, തിരുവത്താഴശുശ്രുഷകൾ കർത്തൃദാസൻ പാസ്റ്റർ എബ്രഹാം തോമസ് നിർവ്വഹിക്കുകയും ചെയ്തുവന്നിരുന്നു.
1996 മുതൽ 2008 വരെ പാസ്റ്റർ തോമസ് മാത്യുവും ( പാസ്റ്റർ തമ്പി ശങ്കരമംഗല൦), 2008 മുതൽ 2014 വരെ പാസ്റ്റർ ജോൺസൻ ജോർജും, 2014 മുതൽ 2017 വരെ പാസ്റ്റർ ഷാജി എം. സ്കറിയയും, 2017 മുതൽ 2023 വരെ പാസ്റ്റർ ബിനു പി. ജോർജും സഭക്ക് സ്തുത്യർഹമായ സേവനം ചെയ്തു. 2023 മുതൽ പാസ്റ്റർ എബി റ്റി. ജോയി ശുശ്രുഷയിൽ ആയിരിക്കുന്നു.
ഇപ്പോൾ പുത്രികസംഘനകളായ സൺഡേസ്കൂൾ, വൈ. പി. ഇ (Young People's Endeavor), എൽ. എം (Ladies Mission), മിഷൻ ഡിപ്പാർട്ട്മെൻ്, ചാരിറ്റി, ഏരിയ കോട്ടേജ് മീറ്റിംഗ് എന്നീ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു.
ചർച്ച ഓഫ് ഗോഡ്, അഹമ്മദി എന്ന ഇന്നത്തെ മഹനീയമായ സഭയിലേക്കുളള വളർച്ചയുടെ ചരിത്രത്തിൽ നിരവധി തടസ്സങ്ങൾ, ഒരുപാട് പ്രതിസന്ധികൾ, അടർന്നുപോകുകൾ ഒക്കെ ഉണ്ടായിട്ടുണ്ട്. എങ്കിലും സഭയുടെ നാഥനായ കർത്താവ് എല്ലാ സന്ദർഭങ്ങളിലും കൂടെയിരുന്നു കൈപിടിച്ചു നടത്തിയത് നന്ദിയോടെ സ്മരിക്കേണ്ടതാണ്. ആത്മാക്കളുടെ രക്ഷ തുടങ്ങി, അനേകരുടെ ജീവിതരൂപാന്തരം, പാപക്ഷമ, മാറാരോഗങ്ങളിൽ നിന്നുള്ള വിടുതൽ, ജോലിമണ്ഡലങ്ങളിൽ അപ്രതീക്ഷിത വഴികൾ തുറക്കപെട്ടതു, തലമുറക്കായി വിലപിച്ചവർക്കു മറുപടികൾ എന്നിങ്ങനെ ഒട്ടേറെ അത്ഭുതങ്ങൾക്കു സഭ സാക്ഷിയായി. ഭൗതീക നന്മകൾകൊണ്ടു അനേകരുടെ കണ്ണീരൊപ്പാനും ഇന്ത്യയുടെ വിവിധ ഭാഗങ്ങയിൽ സുവിശേഷികരണത്തിനു കൈത്താങ്ങലാകുവാനും കഴിഞ്ഞത് ചാരിതാർഥ്യത്തോടെ ഓർക്കുന്നു. സഭയുടെ ചരിത്രത്തിൻറെ കാല്പാടുകളിൽ നിറസാന്നിധ്യമായിരുന്ന, പ്രാർത്ഥനയിൽ പോരാടിയ എത്രയെത്ര പെരോട് കടപ്പെട്ടിരിക്കുന്നു.
കർത്താൻറെ വരവ് താമസിച്ചാൽ വരും കാലങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഈ രാജ്യത്തും സുവിശേഷികരണത്തിനു പ്രാധാന്യം കൊടുക്കാനുള്ള ദർശനം ദൈവസഭക്കുണ്ട്. മറ്റുള്ളവരുടെ നൊമ്പരകളിൽ ആശ്വാസം പകരാനും, വിദ്യാഭാസം, വിവാഹം, ചികിത്സാ തുടങ്ങിയ മേഘലകളിലിയും അടിസ്ഥാന ആവശ്യങ്ങളിലും അർഹമായ സഹായമെത്തിക്കുവാനും കർത്താവിൽ ആശിക്കുന്നു. മിഷൻ പ്രവർത്തനങ്ങൾക്കു പിന്തുണനൽകുകയും മിഷനറിമാരെ അയക്കുകയും ചെയുന്ന മഹത്തായ ദൗത്യവും സഭ ഉത്തരവാദിത്തടോടെ ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങൾ ഉള്ളംകൈയിൽ സൂക്ഷിച്ച സകലത്തിനും ലാക്കും കരണഭൂതനുമായ ദൈവത്തിൻറെ മുമ്പാകെ സമർപ്പിക്കുന്നു.
ദൈവത്തിനു മഹത്വം.
Pr. Abey T. Joy is an ordained Bishop of Church of God (Full Gospel)
in India. He was born and brought up in a Christian Pentecostal family, at Pathanamthitta and settled in Vadakkadathukavu, Adoor Kerala.
He is a graduate from Faith Theological Seminary, Manakkala Kerala, and also holds a degree of Masters in Theology from Faith Theology Seminary, Manakala Kerala.
Pr. Abey T. Joy accepted Jesus Christ as his savior in 1991. He has been in the pastoral ministry for the past 23 years. He has served as pastor Two Churches and Bible teacher in Church of God (Full Gospel) in India, Mulakuzha Bible School. He also served as the Director of Counselling Department, Church of God (Full Gospel) in India. Kerala State.
He is married to Miss. Percy Matthew and blessed with two children Daya Mariam Abey and Abhishek Joy Abey.
On 21 November 2010, a new chapter began in in the history of Church of God. Pastor M. Kunjappy (Overseer, Church of God - Kerala State) formally established a forum of three churches affiliated to Church of God - Kerala State, and named it as Church of God Kuwait Region. This was the longstanding wish of the three churches and this grouping aims to work coherently for the overall development of the three churches.
Since its formation, several programmes were jointly conducted which includes Union Meetings, Kids Fest, Joint Quiz & Group Song Competitions.